Monday, August 10, 2009

തെറ്റിധരിപ്പിക്കാന്‍ എളുപ്പ വഴികള്‍

The news papers responsibility to keep the harmony among the different religions. But some people (like Syed Muhammed) take opportunity to spread the mis-conception and increase the gap between human beings.

This is for whom?

What will be the final result?

Why is this required?

Open for your valuable comments.. ലെറ്റ്‌ അസ്‌ ഡ്രൈവ് എ പോസിറ്റീവ് ചേഞ്ച്‌ ?
പര്‍ദ്ദ എന്ത് കൊണ്ടു എതിര്ക്കപെടണം

ഒരു ഇസ്ലാമിക സംവാദം Sep/2/2009 - Janmabhoomi

ഭീകര വാദത്തിന്റെ വേരുകള്‍ Sep/9/2009 - ജന്മഭൂമി



Code of Ethics of the All-India Newspaper Editors' Conference

1. പത്രമെന്നതു പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്ന ഒരു ഉപകരണമെന്ന നിലയ്ക്ക്‌, പത്രപ്രവര്‍ത്തകര്‍ തങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ സത്യസന്ധതയും, ജോലിയില്‍ പൊതുജന താല്‍പ്പര്യത്തെ സംരക്ഷിക്കുന്ന തരത്തിലുള്ള സേവന മനസ്ഥിതിയും ഉറപ്പു വരുത്തുക.

2. ജേര്‍ണലിസ്റ്റുകള്‍ തങ്ങളുടെ ജോലിയില്‍, അടിസ്ഥാനപരവും, മാനുഷികവും, സാമൂഹികവുമായ ജനങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി നിലകൊള്ളേണ്ടതും, വാര്‍ത്തകളും നിരീക്ഷണങ്ങളും തയ്യാറാക്കുന്നതില്‍ നീതിപരവും ന്യായയുക്തവുമായ കര്‍ത്തവ്യബോധം പ്രകടിപ്പിക്കേണ്ടതുമാണ്‌.
3. സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നതോ ആഭ്യന്തര കുഴപ്പങ്ങള്‍ക്കു വഴിവെക്കുന്നതോ ആയ രീതിയില്‍ വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ മാറാതിരിക്കാന്‍ ജേര്‍ണലിസ്റ്റുകള്‍ പ്രത്യേക ശ്രദ്ധ കാണിക്കേണ്ടതാണ്‌.

a). ജേര്‍ണലിസ്റ്റുകള്‍ തയ്യാറാക്കുന്ന നിരീക്ഷണങ്ങളും വാര്‍ത്താ വിവരണങ്ങളും സാമുദായിക, വര്‍ഗ്ഗീയ സംഘര്‍ഷങ്ങളിലേക്കോ കലാപങ്ങളിലേക്കോ നീണ്ടു പോയേക്കാവുന്ന രീതിയില്‍ മാറാതിരിക്കാന്‍ പരമാവധി സൂക്ഷ്മത പുലര്‍ത്തേണ്ടതാണ്‌. ഒരു പ്രത്യേക സമുദായത്തെ തരം തിരിക്കുന്നത്‌ അനുബന്ധ പ്രതികരണങ്ങളിലേക്കും, പ്രശ്നം കൂടുതല്‍ വഷളാക്കുന്നതിനും ഇടയാക്കിയേക്കാം.

b). ജേര്‍ണലിസ്റ്റുകള്‍ രാജ്യത്തിന്റെ ഐക്യത്തെ പ്രോത്സാഹിപ്പിക്കുകയും, ദേശാഭിമാനവും നാനാത്വതില്‍ ഏകത്വവും പ്രചരിപ്പിക്കുകയും, ദേശീയോദ്ഗ്രഥനത്തിന്‌ തടസ്സമാകുന്ന വിധത്തിലുള്ള പ്രാദേശിക വാദങ്ങളില്‍ നിന്നും അകലം പാലിക്കേണ്ടതുമാണ്‌.
c). പുതിയ വിഭജനങ്ങളെക്കുറിച്ചുള്ളതോ, ജനങ്ങളില്‍ വിഭാഗീയത വളര്‍ത്തുന്നതിനെക്കുറിച്ചുള്ളതോ, ജനങ്ങളുടെ പാര്‍ശ്വവല്‍ക്കരണത്തെക്കുറിചുള്ളതോ ആയ വാര്‍ത്താ റിപ്പോര്‍ട്ടുകളെ അതീവ ഗൌരവത്തോടെ സമീപിക്കുക. ഇത്തരം ആശയഗതിക്കാരെ സഹായിക്കുന്ന തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ പത്രപ്രവര്‍ത്തകര്‍ നടത്താന്‍ പാടില്ലാത്തതാകുന്നു. രാജ്യത്തിന്റേയും ജനങ്ങളുടെയും അഖണ്ഡത ദിവ്യമായി കരുതുകയും അതിനെ ചോദ്യം ചെയ്യാതിരിക്കുകയും ചെയ്യുക എന്നത്‌ പത്രപ്രവര്‍ത്തക ധര്‍മ്മമാണ്‌.
4. വാര്‍ത്തയുടെ വസ്തുനിഷ്ഠമായ കൃത്യത ഉറപ്പു വരുത്താന്‍ പത്രപ്രവര്‍ത്തകര്‍ സ്വന്തമായി ഉദ്യമിക്കേണ്ടതാണ്‌. ഒരു വസ്തുതയേയും വളച്ചൊടിക്കാനോ, അനിവാര്യമായ ഒരു വസ്തുതയേയും മനപ്പൂര്‍വ്വം വിട്ടു കളയാനോ പാടുള്ളതല്ല. തെറ്റാണെന്നു സ്വയം ബോധ്യമുള്ള ഒരു വിവരവും പ്രസിദ്ധീകരിക്കാനും പാടുള്ളതല്ല.
5. പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്ന വിവരങ്ങളുടെയും നിരീക്ഷണങ്ങളുടേയും, ഉത്തരവാദിത്തം പത്രപ്രവര്‍ത്തകന്‍ ഏറ്റെടുക്കേണ്ടതാണ്‌. ഉത്തരവാദിത്തം നിരാകരിക്കുന്നുവെങ്കില്‍ അതു സ്പഷ്ടമായി റിപ്പോര്‍ട്ടില്‍ തന്നെ രേഖപ്പേടുത്തേണ്ടതാണ്‌..
6. വാര്‍ത്തകളോട്‌ പ്രതിപത്തി ഉണ്ടായിരിക്കുക, ജോലി സംബന്ധമായ തനത്‌ രഹസ്യ സ്വഭാവം കാത്തു സൂക്ഷിക്കുക എന്നിവ പത്രപ്രവര്‍ത്തക ധര്‍മ്മത്തില്‍ ഉള്‍പ്പെടുന്നു.
7. പത്ര റിപ്പോര്‍ട്ടിങ്ങിലുണ്ടാകുന്ന ഏതൊരു വസ്തുതാപരമായ പിശകുകളേയും തെറ്റുകളേയും തിരിചരിയുന്ന പക്ഷം ലേഖകന്‍ മുന്‍കയ്യെടുത്തു അതു തിരുത്തേണ്ടതും പ്രസിദ്ധീകരിക്കപ്പെട്ട ഒരു റിപ്പോര്‍ട്ടിന്മേല്‍ ഇത്തരം തിരുത്തുകള്‍ നല്‍കുമ്പോള്‍ നീതിപൂര്‍വ്വമായ പബ്ലിസിറ്റി അതിനു നല്‍കുകയും ചെയ്യേണ്ടതാണ്‌.

8. ജേര്‍ണലിസ്റ്റുകള്‍ തങ്ങളുടെ ജോലിയെ പത്രപ്രവര്‍ത്തനമല്ലാത്ത മാര്‍ഗ്ഗങ്ങള്‍ക്കു വേണ്ടി ദുരുപയോഗം ചെയ്യരുത്‌.
9. ജേര്‍ണലിസ്റ്റുകള്‍ സ്വകാര്യ താല്‍പ്പര്യത്തിനു വേണ്ടി തങ്ങളുടെ ജോലിയുടെ ധാര്‍മ്മികതയെ നഷ്ടപ്പെടുത്തരുത്‌.
10. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തടഞ്ഞു വെക്കുന്നതിനോ ഉള്ള പത്രപ്രവര്‍ത്തക അധികാരത്തിന്റെ മേല്‍, മറ്റുള്ളവരില്‍ നിന്നു കൈക്കൂലി സ്വീകരിക്കുന്നതോ, കോഴ ആവശ്യപ്പെടുന്നതോ പത്രപ്രവര്‍ത്തക ധര്‍മ്മത്തിന്‌ തികച്ചും ആശാസ്യമല്ല.
11. സത്യസന്ധമായ വാര്‍ത്താ ശേഖരണത്തിനും, അതിന്റെ പ്രസിദ്ധീകരണത്തിനും, അഭിപ്രായ-നിരീക്ഷണത്തിനും , പത്രപ്രവര്‍ത്തക ധര്‍മ്മത്തെ മുറുകെപ്പിടിക്കുന്നതിനുമുള്ള സ്വാതന്ത്ര്യം തടയപ്പെടുന്ന പക്ഷം അതിനെ പ്രതിരോധിക്കേണ്ടത്‌ ഓരോ ജേര്‍ണലിസ്റ്റിന്റേയും കടമയാണ്‌.
12. തനിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്നവരോടും സഹപ്രവര്‍ത്തകരോടുമുള്ള പെരുമാറ്റ രീതികളില്‍ ജേര്‍ണലിസ്റ്റ്‌-കള്‍ സൂക്ഷ്മാലുക്കളാകുകയും, അവരെ തന്നിഷ്ടത്തിനായി ദുരുപയോഗം ചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുക.
13. വ്യക്തിപരമായ വിവാദങ്ങളില്‍പ്പെടുമ്പോള്‍, അവ പൊതു താല്‍പ്പര്യവുമായി ഒത്തു പൊകുന്നില്ലെന്നു കണ്ടാല്‍ ജോലിയുടെ മാന്യതയെക്കരുതി അവയെ അവഗണിക്കേണ്ടതും വിവാദങ്ങളില്‍ നിന്നു ഒഴിവകേണ്ടതുമാണ്‌.

14. ഊഹാപോഹങ്ങള്‍ക്കും, വ്യക്തികളുടെ സ്വകാര്യ ജീവിതത്തെ ബാധിക്കുന്ന ഗോസ്സിപ്പ്‌ വാര്‍ത്തകള്‍ക്കും വേണ്ടി, പണം നല്‍കി വാര്‍ത്താ വിവരങ്ങള്‍ ശേഖരിക്കുന്നത്‌ ജോലിയുടെ മാന്യതക്കു നിരക്കുന്നതല്ല. പൊതു താല്‍പ്പര്യത്തിനു നിരക്കുകയും, പൊതു ജിജ്ഞാസ ആവശ്യപ്പെടുകയും ചെയ്യാത്ത കാലത്തോളം, സത്യസന്ധമെങ്കിലും വ്യക്തികളുടെ സ്വകാര്യ ജീവിതം പ്രസിദ്ധീകരിക്കാന്‍ പാടുള്ളതല്ല.
15. പത്രമാധ്യമങ്ങള്‍ കുറ്റകൃത്യങ്ങളും അസാന്മാര്‍ഗികതയും പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാന്‍ പാടുള്ളതല്ല.

No comments:

Post a Comment