Sunday, August 23, 2009

പര്‍ദ്ദ എന്ത്‌ കൊണ്ട്‌ എതിര്‍ക്കപ്പെടണം- ചില ചിന്തകള്‍

ജന്മഭൂമി ദിനപ്പത്രത്തില്‍ വായിച്ച "പര്‍ദ്ദ എന്ത്‌ കൊണ്ട്‌ എതിര്‍ക്കപ്പെടണം" എന്ന തലക്കെട്ടില്‍ സെയ്ത്‌ മുഹമ്മദ്‌ എന്ന ലേഖകന്‍ എഴുതിയ ലേഖനം ഉയര്‍ത്തുന്ന ചില ചിന്തകളാണ്‌ ഈ കുറിപ്പിനു ആധാരം.

പല വിഷയങ്ങളെക്കുറിച്ചും കാടടച്ച്‌ വെടി വെക്കുന്ന ലേഖനം തുടങ്ങുന്നത്‌ ഇങ്ങനെയാണ്‌ "ബുര്‍ഖ അടിമത്വത്തിന്റേയും അപമാനത്തിന്റേയും പ്രതീകമാണ്‌. സമൂഹ്യ ജീവിതത്തില്‍ നിന്ന്‌ ഒറ്റപ്പെട്ട്‌ വ്യക്തിത്വം നഷ്ടപ്പെടുത്തി ഒരു മറക്ക്‌ പിറകില്‍ തടവുകാരെപ്പോലെ മുസ്ലിം സ്ത്രീകള്‍ ബുര്‍ഖക്കുള്ളില്‍ ഒതുങ്ങിക്കൂടുന്നത്‌ സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം, എന്നിവ അംഗീകരിക്കുന്ന ഇന്നത്തെ ആധുനിക ലോകത്തിന്‌ യോജിച്ചതല്ല. ഫ്രഞ്ച്‌ പ്രസിഡണ്ട്‌ നിക്കോളാസ്‌ സര്‍ക്കോസിയുടെ ഈ അഭിപ്രായ പ്രകടനം ശരിയായ അര്‍ത്ഥത്തില്‍ സ്വീകരിക്കപ്പെടേണ്ടതാണ്‌."
ലേഖകന്‍ നിക്കോളാസ്‌ സര്‍ക്കോസിയെ ഉദ്ധരിച്ചത്‌ വളരെ സമയോചിതവും യുക്തവുമാണെന്ന്‌ ഏവര്‍ക്കും മനസ്സിലാവണമെങ്കില്‍ ഈ ലേഖനം ജന്മഭൂമി പ്രസിദ്ധീകരിക്കുന്നതിനു ഒരാഴ്ച മുമ്പുള്ള മാതൃഭൂമി ദിനപ്പത്രത്തിന്റെ ഒന്നാം പേജില്‍ വെറും ട്രൌസര്‍ മാത്രം ധരിച്ച്‌ സര്‍ക്കോസിയും അര്‍ദ്ധ നഗ്നയായ ഭാര്യ കാര്‍ലയും ഒഴിവ്‌ ദിനം പങ്കിടാന്‍ പൊതു ജനത്തിനു മുമ്പില്‍ പ്രത്യക്ഷപ്പെട്ട കളര്‍ ചിത്രം ഒന്ന്‌ ഓടിച്ച്‌ കാണുന്നത്‌ നന്നായിരിക്കും.

ഇതിനെയാണ്‌ ശരിക്കും "ചാരിത്ര്യ പ്രസംഗം" എന്ന ഉപമ കൊണ്ടലങ്കരിക്കേണ്ടത്‌. മറ്റു പ്രസിദ്ധീകരണങ്ങള്‍ കാണുകയോ വായിക്കുകയോ ചെയ്യാത്ത ലേഖകന്റെ തെരഞ്ഞെടുപ്പ്‌ പാടവം അപാരമെന്നല്ലാതെ മറ്റെന്ത് പറയാന്‍.

കുത്തഴിഞ്ഞ ലൈംഗിക പ്രത്യയശാസ്ത്രത്തിന്റെ വക്താവും പിന്‍ഗാമിയുമായ സര്‍ക്കോസിയെ നമുക്ക്‌ വെറുതെവിടാം കാരണം ഇസ്ലാമിക സമൂഹത്തിന്‌ ധാര്‍മിക മൂല്യം ഉപദേശിക്കാനും മാത്രമുള്ള സംസ്കാരിക ഔന്നത്യം അദ്ദേഹത്തിനോ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ആധുനികതയ്ക്കോ ഇല്ല.
ഇനി നമുക്ക്‌ ആരോപണ വിഷയത്തിലേക്ക്‌ കടക്കാം.
ബുര്‍ഖ അടിമത്വത്തിന്റേയും അപമാനത്തിന്റേയും പ്രതീകമാണെന്നും അത്‌ മുസ്ലിം സ്ത്രീകളെ സമൂഹ്യ ജീവിതത്തില്‍ നിന്ന്‌ ഒറ്റപ്പെടുത്തി വ്യക്തിത്വം നഷ്ടപ്പെടുത്തി ഒരു മറക്ക്‌ പിറകില്‍ തടവുകാരെപ്പോലെ ആക്കുന്നുവെന്നുമാണ്‌ ആരോപണം.
പക്ഷപാത പരമായ ഈ ആരോപണം ഉന്നയിക്കുന്ന ആധുനിക ലോകത്തിന്റെ അപ്പോസ്തലന്മാരോട്‌ ഒരു ലളിതമായ സംശയം ചോദിക്കട്ടെ. ആധുനിക ലോകത്തെ നിയന്ത്രിക്കുകയും നിര്‍വ്വചിക്കുകയും ചെയ്യുന്ന തിരു സഭയിലെ കന്യാസ്ത്രീകളുടെ വസ്ത്രധാരണ രീതിയും ഒരു മുസ്ലിം സ്ത്രീയുടെ വസ്ത്രധാരണ രീതിയും തമ്മില്‍ എന്ത്‌ വ്യത്യാസമാണ്‌ നിങ്ങള്‍ കാണുന്നത്‌?
ഒരു കന്യാസ്ത്രീയുടെ വസ്ത്രം അവരുടെ ജീവിതം തന്റെ കര്‍ത്താവിന്‌ പൂര്‍ണ്ണമായും സമര്‍പ്പിച്ചതിന്റെ അടയാളമാണ്‌. അതിനാല്‍ ആളുകള്‍ അതിനെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. അവരെ തിരിച്ചറിയാനുള്ള അടയാളമാണത്‌. അപ്രകാരം മുസ്ലിം സ്ത്രീയുടെ പര്‍ദ്ദയും അല്ലാഹുവിനോടുള്ള അനുസരണത്തിന്റേയും, വിധേയത്വത്തിന്റേയും പ്രകാശനമാണ്‌.
പക്ഷെ കന്യാസ്ത്രീയുടെ വസ്ത്രത്തെ ആദരിക്കുന്ന ആളുകള്‍ മുസ്ലിം സ്ത്രീയുടെ പര്‍ദ്ദയെ വിമര്‍ശിക്കുന്നത്‌ ഇരട്ടത്താപ്പാണെന്നത്‌ മാത്രമല്ല, അതിനെ ഒരു അടയാളമായി കാണുന്നതിന്‌ പകരം മത തീവ്രതയായും സ്ത്രീവിരുദ്ധതയുടെ കൊടിയടയാളമായും കാണുന്നത്‌ ഇസ്ലാമിനോടുള്ള അസഹിഷ്ണുതയല്ലാതെ മറ്റൊന്നുമല്ല.
ഇനി ആധുനിക ലോകത്തെ ചൊടിപ്പിക്കുന്ന പ്രസ്തുത 'പര്‍ദ്ദ' എന്ന വസ്ത്രത്തെക്കുറിച്ച്‌ ചിന്തിക്കാം.
മനുഷ്യനിലെ ലജ്ജാബോധം ഉണര്‍ന്നപ്പോഴാണ്‌ മനുഷ്യസംസ്കാരത്തിന്റെ തുടക്കം എന്നാണ്‌ വിശേഷ ബുദ്ധിയുള്ള പല മനുഷ്യരും നാളിത്‌ വരെ മനസ്സിലാക്കി വന്നിട്ടുള്ളത്‌.
തന്റെ ശാരീരികമായ ആഗ്രഹങ്ങളും അഭിലാഷങ്ങളും പൂര്‍ത്തീകരിക്കുക മാത്രമാണ്‌ മനുഷ്യന്റെ ഉദ്ദേശ്യമെങ്കില്‍ അവന്‍ മൃഗത്തില്‍ നിന്ന്‌ ഏറെയൊന്നും വ്യത്യസ്‌തനല്ല.
ഒരു സമൂഹത്തിന്റെ സ്വഭാവരീതികള്‍, ജീവിതരീതികള്‍, കലാചാതുര്യം, വസ്ത്രധാരണം, ഭാഷ, ആചാരങ്ങള്‍, വിനോദങ്ങള്‍, വിശ്വാസരീതികള്‍ തുടങ്ങിയവയെല്ലാതിന്റെയും ആകെ തുകയാണ്‌ ആ സമൂഹത്തിന്റെ സംസ്‌കാരം. ഒരു സമൂഹത്തിന്റെ സംസ്‌കാരം പൊതുവായ മാനുഷിക മൂല്യങ്ങളോട്‌ ചേര്‍ന്നു നില്‍ക്കുകയാണെങ്കില്‍ നമുക്കതിനെ പരിഷ്കൃത സമൂഹം എന്നു വിളിക്കാം.
ഇനി ചിന്തിക്കുക..

വസ്ത്രമുടുക്കുന്നതോ അതോ അല്‍പ്പവസ്ത്രമുടുക്കുന്നതോ പരിഷ്‌കാരം??
ഇതിനു ഉത്തരം തേടണമെങ്കില്‍ ആദ്യം വസ്ത്രധാരണം എന്താണെന്നറിയണം. ശരീരത്തെ വസ്ത്രം ഉപയോഗിച്ച്‌ മറച്ചു പിടിക്കുക എന്നതാണ്‌ വസ്ത്രധാരണം കൊണ്ടുദ്ദേശിക്കുന്നത്‌. നഗ്നനായിരുന്ന മനുഷ്യന്‌ വിവേകമുദിച്ചതോടെയാണ്‌ താന്‍ വേട്ടയാടിപ്പിടിച്ച മൃഗങ്ങളുടെ തോലിലും, മരത്തിന്റെ തോലിലും നഗ്നത ഒളിപ്പിക്കാന്‍ അവന്‍ ശ്രമിച്ചത്‌. അതിനു ശേഷം വസ്ത്രങ്ങളുടെ നിര്‍മ്മാണം അവനെ പരിഷ്‌കൃതിയിലെത്തിച്ചു.
എന്നാലിന്നു മനുഷ്യന്‍ പിന്നോട്ട്‌ നടക്കുകയാണ്‌.. മരത്തോലും...മൃഗത്തോലും പിന്നിട്ടു...വീണ്ടും പഴയ നഗ്നതയിലേക്ക്‌...

വസ്ത്രം അസ്വാതന്ത്ര്യത്തിന്റെ രൂപകമായി തുടങ്ങിയത്‌ എന്ന്‌ മുതല്‍ക്കാണെന്ന്‌ ഒന്നു ചിന്തിക്കുക.
സ്ത്രീയുടെ വസ്ത്രത്തെക്കുറിച്ചുള്ള പുരുഷാധിപത്യ ലോകത്തിന്റെ ദുഷ്ട ലാക്ക്‌, ‘സ്ത്രീ സമത്വം‘ ഉണ്ടെന്നു പറയപ്പെടുന്ന ഇക്കാലത്ത്‌ പോലും ഒട്ടും വ്യത്യസ്തമല്ല. സ്ത്രീ ശരീരത്തെ വെറുമൊരു ഉപഭോഗ വസ്തുവായി മാത്രം ,തന്റെ കാഴ്ചയുടെ ഇഷ്ടത്തിനനുസരിച്ച്‌ അവളുടെ വസ്ത്രങ്ങളെ നിര്‍വ്വചിക്കുകയും ചെയ്യേണ്ടത്‌ ആധുനിക പുരുഷന്റെ സ്വാര്‍ത്ഥതയല്ലാതെ മറ്റെന്താണ്?

പര്‍ദ്ദ നല്‍കുന്ന സുരക്ഷിതത്വത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും പുറത്ത്‌ നിന്ന്‌ കാണുന്ന ഒരാള്‍ക്ക്‌ സങ്കല്‍പ്പിക്കാനാവില്ല. അതു മുസ്ലിം സ്ത്രീയുടെ വ്യക്തിത്വ പ്രകാശനവും വിശ്വാസ വിളംബരവുമാണ്‌.
പുരുഷ മേധാവിത്വ നിയമമായ ബഹു ഭാര്യാത്വം മൂലമാണ്‌ പര്‍ദ്ദ നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നത്‌ എന്ന ലേഖകന്റെ കണ്ടെത്തല്‍ തികച്ചും അബദ്ധ ജടിലമാണ്‌. അന്യ പുരുഷന്മാരില്‍ നിന്ന്‌ ശരീരം മറച്ച്‌ വെക്കണമെന്നാണ്‌ ഇസ്ലാം സ്ത്രീയോട്‌ ആവശ്യപ്പെട്ടിരിക്കുന്നതു. ഒപ്പം അന്യസ്ത്രീകളില്‍ നിന്ന്‌ തങ്ങളുടെ ദൃഷ്ടിയെ താഴ്ത്താനും പുരുഷന്മാരോട്‌ ആവശ്യപ്പെട്ടിരിക്കുന്നു എന്നുള്ളിടത്താണ്‌ ഇസ്ലാമിന്റെ ലിംഗ സമത്വം. നമ്മുടെ സമൂഹത്തില്‍ സംഭവിച്ച്‌ കൊണ്ടിരിക്കുന്ന അസാധാരണമായ ലൈംഗിക അതിക്രമങ്ങളേയും കുറ്റ കൃത്യങ്ങളേയും നിരീക്ഷിക്കുക. പുരുഷന്മാര്‍ക്ക്‌ ധാര്‍മ്മികമായി ഉത്ബോധനം നല്‍കിയത്‌ കൊണ്ട്‌ മാത്രം അതിനെ തടയാനാവില്ല. അതിനുള്ള പരിഹാരം ഇസ്ലാം സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും നിര്‍ദ്ദേശിച്ച ഇസ്ലാമിക ജീവിത രീതി തന്നെയാണ്‌.
പര്‍ദ്ദ ധരിക്കുകയും സാധ്യമാകുന്നത്ര പുരുഷന്മാരുമായി ഇടപഴകുന്നത്‌ ഒഴിവാക്കുകയുമാണ്‌ ആ ജീവിത രീതിയുടെ മുഖമുദ്ര.

പര്‍ദ്ദ ധരിച്ച ഭാര്യമാര്‍ അന്യപുരുഷന്മാരോടൊപ്പം കറങ്ങുന്നു എന്നു വിമര്‍ശിക്കുമ്പോള്‍ അതിനുള്ള തെളിവുകളും തരാന്‍ ലേഖകന്‌ കഴിയണം. കാടടച്ച്‌ വെടി വെക്കുമ്പോള്‍ പറയുന്ന കാര്യത്തിന്റെ വിശ്വാസ്യത അളക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ കൂടി ബഹുമാന്യ ലേഖകന്‍ ഓര്‍ക്കേണ്ടിയിരുന്നു.

ലേഖകന്റെ തിയറം തന്നെ പൊള്ളത്തരമായിരിക്കെ സന്ദര്‍ഭത്തില്‍ നിന്ന്‌ അടര്‍ത്തി മാറ്റിയ വി. ഖുര്‍ആനിലെ അന്നിസാഅ്‌ എന്ന അധ്യായത്തിലെ വാക്യം 24-ന്റെ നിര്‍വ്വചനം തികച്ചും മറുപടി അര്‍ഹിക്കുന്നില്ലെങ്കിലും ഒരു കാര്യം പറയാതിരിക്കാന്‍ വയ്യ. സ്ത്രീയുടെ അവകാശങ്ങളെക്കുറിച്ചും സ്വാതന്ത്ര്യെത്തെക്കുറിച്ചും 114 അധ്യായങ്ങളില്‍ ഒരു അധ്യായം തന്നെ മാറ്റി വെച്ച ഖുര്‍ആന്‍, വിവാഹ ബന്ധം നിഷേധിക്കപ്പെട്ട സ്ത്രീ വിഭാഗത്തെ ക്കുറിച്ചും വിവാഹം അനുവദനീയമായവര്‍ക്ക്‌ നല്‍കേണ്ട പുരുഷ ധനത്തെക്കുറിച്ചും പറയുന്നിടത്താണ്‌ പ്രസ്തുത പരാമര്‍ശം.
വിഷയത്തിന്റെ കാതലും, ശരിയായ അര്‍ത്ഥവും ഗ്രഹിക്കുന്നതിനു ലേഖകന്‍ നല്ലൊരു ഖുര്‍ആന്‍ തര്‍ജ്ജമ വാങ്ങി വായിക്കുക എന്നു മാത്രമാണ്‌ ഇവിടെ പറയുവാനുള്ളത്‌. കാരണം ലേഖകന്‍ നിരത്തിയിരിക്കുന്ന പ്രസ്താവന ഖുര്‍ആന്‍ വാക്യത്തിന്റെ അര്‍ത്ഥത്തോടു ഒട്ടും യോജിക്കുന്നില്ല എന്നത്‌ തന്നെ.

പിന്നീടങ്ങോട്ട്‌ ലേഖകന്‍ നടത്തുന്ന വികാരവിജ്രംഭണത്തോടെയുള്ള ആക്രമണങ്ങള്‍ തെല്ലും വക വെക്കേണ്ടതില്ല. തെളിവുകളോ ലോജിക്കോ ഇല്ലാത്ത കേവല ആരോപണങ്ങള്‍ മുത്‌അ യും മുത്തലാക്കും, അഞ്ച്‌ നേരത്തെ നിസ്ക്കാരവു, സുന്നി മുജാഹിദ്‌ ഭള്ള്‌ വിളികളുമായി നീങ്ങി ഒടുവില്‍ ദൈവ സൃഷ്ടിപ്പില്‍ തന്നെ ചില ബൌദ്ധികപരമായി നിര്‍ദ്ദേശങ്ങള്‍ ദൈവത്തിന്‌ കൊടുത്ത്‌, ബൈബിളിനേയും ലൂത്ത്‌ നബിയേയും ചീത്ത വിളിച്ച്‌ ഒടുവില്‍ വീണ്ടും ബഹു ഭാര്യത്വതിലെത്തി നില്‍ക്കുന്നു.

ഇതിനെല്ലാം പരിഹാരമായി, ഒടുവില്‍ സെയ്ത്‌ മുഹമ്മദിന്‌ വേണ്ട ന്യായമായ ആവശ്യം "ബഹു ഭര്‍ത്വത്തം" എന്ന ഉദാത്ത ഭാരതീയ സങ്കൽപ്പത്തിന്‍റെ പുനരാവിഷ്കാരമാണ്. അതായത്, ഭാരതം നിറയെ എണ്ണമറ്റ പാഞ്ചാലിമാരെ മുട്ട വെച്ച്‌ വിരിയിക്കുക.
സെയ്തിനും ജന്മഭൂമിക്കും എല്ലാ വിധ ആശംസകളോടെ...
============================================================
ചോദിക്കുന്ന ചോദ്യം തന്നെ തിരിച്ച്‌ ചോദിക്കാന്‍ ഏറെ അര്‍ഹതയുള്ള ഒരു ധാര്‍മിക മൂല്യത്തിന്റെ പിന്‍ബലം ഇസ്ലാമിനുണ്ട്‌.
ചോദ്യം ഇതാണ്‌

"നൂലിന്‌ പോലും തുണിയുടുക്കാത്തവന്‌ തുണി ഉടുത്തവനെ വിമര്‍ശിക്കാന്‍ എന്ത്‌ ധാര്‍മികതയാണുള്ളത്‌"?


നിക്കോളാസ് സര്‍ക്കോസിയുടെ സദാചാരബോധം അടുത്തറിയണമെങ്കില്‍ വെറുതെ ആ പേര് നെറ്റില്‍ സേര്‍ച്ച് ചെയ്താല്‍ മതി..
എന്നിട്ടു വായനക്കാരന് തീരുമാനിക്കാം ഇസ്ലാമിനെ വിമര്‍ശിച്ച് നന്നാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവന്‍റെ മഹിമയും സംസ്കൃതിയും..
ഒരു ചെറിയ സാമ്പിള്‍...


സര്‍ക്കോസിക്ക് സിഖ് തലപ്പാവ് ഊരണമെന്ന് യാതൊരു നിര്‍ബന്ധവുമില്ലെന്ന് തോന്നുന്നു. സര്‍ദാര്‍ ഫലിതങ്ങള്‍ ഒരു പാട് വായിച്ചത് കൊണ്ട്, സിഖുകാരുടെ തലയില്‍ കാഴ്ച്ചക്ക് കാരണമായി ഒന്നുമില്ലെന്നാണോ സര്‍ക്കോസി ഉദ്ദേശിച്ചത്?


സര്‍ക്കോസി നിര്‍വ്വചിക്കുന്ന സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം, എന്നിവ അംഗീകരിക്കുന്ന ഇന്നത്തെ ആധുനിക ലോകത്തിന്റ്റെ മൂല്യ ബോധം ഇന്നെവിടെ എത്തി നില്‍ക്കുന്നു എന്ന് കാണുക.. (ഭൈരവന് കടപ്പാട്)

Friday, August 14, 2009

Monday, August 10, 2009

തെറ്റിധരിപ്പിക്കാന്‍ എളുപ്പ വഴികള്‍

The news papers responsibility to keep the harmony among the different religions. But some people (like Syed Muhammed) take opportunity to spread the mis-conception and increase the gap between human beings.

This is for whom?

What will be the final result?

Why is this required?

Open for your valuable comments.. ലെറ്റ്‌ അസ്‌ ഡ്രൈവ് എ പോസിറ്റീവ് ചേഞ്ച്‌ ?
പര്‍ദ്ദ എന്ത് കൊണ്ടു എതിര്ക്കപെടണം

ഒരു ഇസ്ലാമിക സംവാദം Sep/2/2009 - Janmabhoomi

ഭീകര വാദത്തിന്റെ വേരുകള്‍ Sep/9/2009 - ജന്മഭൂമി



Code of Ethics of the All-India Newspaper Editors' Conference

1. പത്രമെന്നതു പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്ന ഒരു ഉപകരണമെന്ന നിലയ്ക്ക്‌, പത്രപ്രവര്‍ത്തകര്‍ തങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ സത്യസന്ധതയും, ജോലിയില്‍ പൊതുജന താല്‍പ്പര്യത്തെ സംരക്ഷിക്കുന്ന തരത്തിലുള്ള സേവന മനസ്ഥിതിയും ഉറപ്പു വരുത്തുക.

2. ജേര്‍ണലിസ്റ്റുകള്‍ തങ്ങളുടെ ജോലിയില്‍, അടിസ്ഥാനപരവും, മാനുഷികവും, സാമൂഹികവുമായ ജനങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി നിലകൊള്ളേണ്ടതും, വാര്‍ത്തകളും നിരീക്ഷണങ്ങളും തയ്യാറാക്കുന്നതില്‍ നീതിപരവും ന്യായയുക്തവുമായ കര്‍ത്തവ്യബോധം പ്രകടിപ്പിക്കേണ്ടതുമാണ്‌.
3. സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നതോ ആഭ്യന്തര കുഴപ്പങ്ങള്‍ക്കു വഴിവെക്കുന്നതോ ആയ രീതിയില്‍ വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ മാറാതിരിക്കാന്‍ ജേര്‍ണലിസ്റ്റുകള്‍ പ്രത്യേക ശ്രദ്ധ കാണിക്കേണ്ടതാണ്‌.

a). ജേര്‍ണലിസ്റ്റുകള്‍ തയ്യാറാക്കുന്ന നിരീക്ഷണങ്ങളും വാര്‍ത്താ വിവരണങ്ങളും സാമുദായിക, വര്‍ഗ്ഗീയ സംഘര്‍ഷങ്ങളിലേക്കോ കലാപങ്ങളിലേക്കോ നീണ്ടു പോയേക്കാവുന്ന രീതിയില്‍ മാറാതിരിക്കാന്‍ പരമാവധി സൂക്ഷ്മത പുലര്‍ത്തേണ്ടതാണ്‌. ഒരു പ്രത്യേക സമുദായത്തെ തരം തിരിക്കുന്നത്‌ അനുബന്ധ പ്രതികരണങ്ങളിലേക്കും, പ്രശ്നം കൂടുതല്‍ വഷളാക്കുന്നതിനും ഇടയാക്കിയേക്കാം.

b). ജേര്‍ണലിസ്റ്റുകള്‍ രാജ്യത്തിന്റെ ഐക്യത്തെ പ്രോത്സാഹിപ്പിക്കുകയും, ദേശാഭിമാനവും നാനാത്വതില്‍ ഏകത്വവും പ്രചരിപ്പിക്കുകയും, ദേശീയോദ്ഗ്രഥനത്തിന്‌ തടസ്സമാകുന്ന വിധത്തിലുള്ള പ്രാദേശിക വാദങ്ങളില്‍ നിന്നും അകലം പാലിക്കേണ്ടതുമാണ്‌.
c). പുതിയ വിഭജനങ്ങളെക്കുറിച്ചുള്ളതോ, ജനങ്ങളില്‍ വിഭാഗീയത വളര്‍ത്തുന്നതിനെക്കുറിച്ചുള്ളതോ, ജനങ്ങളുടെ പാര്‍ശ്വവല്‍ക്കരണത്തെക്കുറിചുള്ളതോ ആയ വാര്‍ത്താ റിപ്പോര്‍ട്ടുകളെ അതീവ ഗൌരവത്തോടെ സമീപിക്കുക. ഇത്തരം ആശയഗതിക്കാരെ സഹായിക്കുന്ന തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ പത്രപ്രവര്‍ത്തകര്‍ നടത്താന്‍ പാടില്ലാത്തതാകുന്നു. രാജ്യത്തിന്റേയും ജനങ്ങളുടെയും അഖണ്ഡത ദിവ്യമായി കരുതുകയും അതിനെ ചോദ്യം ചെയ്യാതിരിക്കുകയും ചെയ്യുക എന്നത്‌ പത്രപ്രവര്‍ത്തക ധര്‍മ്മമാണ്‌.
4. വാര്‍ത്തയുടെ വസ്തുനിഷ്ഠമായ കൃത്യത ഉറപ്പു വരുത്താന്‍ പത്രപ്രവര്‍ത്തകര്‍ സ്വന്തമായി ഉദ്യമിക്കേണ്ടതാണ്‌. ഒരു വസ്തുതയേയും വളച്ചൊടിക്കാനോ, അനിവാര്യമായ ഒരു വസ്തുതയേയും മനപ്പൂര്‍വ്വം വിട്ടു കളയാനോ പാടുള്ളതല്ല. തെറ്റാണെന്നു സ്വയം ബോധ്യമുള്ള ഒരു വിവരവും പ്രസിദ്ധീകരിക്കാനും പാടുള്ളതല്ല.
5. പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്ന വിവരങ്ങളുടെയും നിരീക്ഷണങ്ങളുടേയും, ഉത്തരവാദിത്തം പത്രപ്രവര്‍ത്തകന്‍ ഏറ്റെടുക്കേണ്ടതാണ്‌. ഉത്തരവാദിത്തം നിരാകരിക്കുന്നുവെങ്കില്‍ അതു സ്പഷ്ടമായി റിപ്പോര്‍ട്ടില്‍ തന്നെ രേഖപ്പേടുത്തേണ്ടതാണ്‌..
6. വാര്‍ത്തകളോട്‌ പ്രതിപത്തി ഉണ്ടായിരിക്കുക, ജോലി സംബന്ധമായ തനത്‌ രഹസ്യ സ്വഭാവം കാത്തു സൂക്ഷിക്കുക എന്നിവ പത്രപ്രവര്‍ത്തക ധര്‍മ്മത്തില്‍ ഉള്‍പ്പെടുന്നു.
7. പത്ര റിപ്പോര്‍ട്ടിങ്ങിലുണ്ടാകുന്ന ഏതൊരു വസ്തുതാപരമായ പിശകുകളേയും തെറ്റുകളേയും തിരിചരിയുന്ന പക്ഷം ലേഖകന്‍ മുന്‍കയ്യെടുത്തു അതു തിരുത്തേണ്ടതും പ്രസിദ്ധീകരിക്കപ്പെട്ട ഒരു റിപ്പോര്‍ട്ടിന്മേല്‍ ഇത്തരം തിരുത്തുകള്‍ നല്‍കുമ്പോള്‍ നീതിപൂര്‍വ്വമായ പബ്ലിസിറ്റി അതിനു നല്‍കുകയും ചെയ്യേണ്ടതാണ്‌.

8. ജേര്‍ണലിസ്റ്റുകള്‍ തങ്ങളുടെ ജോലിയെ പത്രപ്രവര്‍ത്തനമല്ലാത്ത മാര്‍ഗ്ഗങ്ങള്‍ക്കു വേണ്ടി ദുരുപയോഗം ചെയ്യരുത്‌.
9. ജേര്‍ണലിസ്റ്റുകള്‍ സ്വകാര്യ താല്‍പ്പര്യത്തിനു വേണ്ടി തങ്ങളുടെ ജോലിയുടെ ധാര്‍മ്മികതയെ നഷ്ടപ്പെടുത്തരുത്‌.
10. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തടഞ്ഞു വെക്കുന്നതിനോ ഉള്ള പത്രപ്രവര്‍ത്തക അധികാരത്തിന്റെ മേല്‍, മറ്റുള്ളവരില്‍ നിന്നു കൈക്കൂലി സ്വീകരിക്കുന്നതോ, കോഴ ആവശ്യപ്പെടുന്നതോ പത്രപ്രവര്‍ത്തക ധര്‍മ്മത്തിന്‌ തികച്ചും ആശാസ്യമല്ല.
11. സത്യസന്ധമായ വാര്‍ത്താ ശേഖരണത്തിനും, അതിന്റെ പ്രസിദ്ധീകരണത്തിനും, അഭിപ്രായ-നിരീക്ഷണത്തിനും , പത്രപ്രവര്‍ത്തക ധര്‍മ്മത്തെ മുറുകെപ്പിടിക്കുന്നതിനുമുള്ള സ്വാതന്ത്ര്യം തടയപ്പെടുന്ന പക്ഷം അതിനെ പ്രതിരോധിക്കേണ്ടത്‌ ഓരോ ജേര്‍ണലിസ്റ്റിന്റേയും കടമയാണ്‌.
12. തനിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്നവരോടും സഹപ്രവര്‍ത്തകരോടുമുള്ള പെരുമാറ്റ രീതികളില്‍ ജേര്‍ണലിസ്റ്റ്‌-കള്‍ സൂക്ഷ്മാലുക്കളാകുകയും, അവരെ തന്നിഷ്ടത്തിനായി ദുരുപയോഗം ചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുക.
13. വ്യക്തിപരമായ വിവാദങ്ങളില്‍പ്പെടുമ്പോള്‍, അവ പൊതു താല്‍പ്പര്യവുമായി ഒത്തു പൊകുന്നില്ലെന്നു കണ്ടാല്‍ ജോലിയുടെ മാന്യതയെക്കരുതി അവയെ അവഗണിക്കേണ്ടതും വിവാദങ്ങളില്‍ നിന്നു ഒഴിവകേണ്ടതുമാണ്‌.

14. ഊഹാപോഹങ്ങള്‍ക്കും, വ്യക്തികളുടെ സ്വകാര്യ ജീവിതത്തെ ബാധിക്കുന്ന ഗോസ്സിപ്പ്‌ വാര്‍ത്തകള്‍ക്കും വേണ്ടി, പണം നല്‍കി വാര്‍ത്താ വിവരങ്ങള്‍ ശേഖരിക്കുന്നത്‌ ജോലിയുടെ മാന്യതക്കു നിരക്കുന്നതല്ല. പൊതു താല്‍പ്പര്യത്തിനു നിരക്കുകയും, പൊതു ജിജ്ഞാസ ആവശ്യപ്പെടുകയും ചെയ്യാത്ത കാലത്തോളം, സത്യസന്ധമെങ്കിലും വ്യക്തികളുടെ സ്വകാര്യ ജീവിതം പ്രസിദ്ധീകരിക്കാന്‍ പാടുള്ളതല്ല.
15. പത്രമാധ്യമങ്ങള്‍ കുറ്റകൃത്യങ്ങളും അസാന്മാര്‍ഗികതയും പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാന്‍ പാടുള്ളതല്ല.

ജന്മഭൂമിവായന

പര്‍ദ്ദ എന്തു കൊണ്ടു എതിര്‍ക്കപ്പെടണം എന്ന തലക്കെട്ടില്‍ 26/ജൂലൈ/2009 ലെ ജന്മഭൂമിയില്‍ സൈദ്‌ മുഹമ്മദ്‌ പേരില്‍ ഒരു കുറിപ്പു കണ്ടു. ഫ്രെഞ്ച്‌ പ്രസിഡന്റ്‌ സര്‍ക്കോസി നിക്കോളാസിന്റെ പര്‍ദ്ദയെ കുറിച്ച കാഴ്ച്ചപ്പാടു ഉദ്ദരിച്ച്‌ കുറിപ്പുകാരന്‍ ഇസ്ലാമിനെയും മുസ്ലിംകളെയും തെറ്റായി അവതരിപ്പിക്കാന്‍ വൃഥാ ശ്രമം നടത്തിയിട്ടുണ്ട്‌.

മുസ്ലിം സ്ത്രീകള്‍ സ്വമനസ്സാലെ ധരിക്കുന്നതല്ല പര്‍ദ്ദ എന്നും, പുരോഹിതര്‍ ചെറു പ്രായത്തിലേ നിര്‍ബന്ധിച്ചു അടിച്ചേല്‍പിച്ചതിനാലും, രക്ഷകര്‍ത്താക്കള്‍ പോലും അതിനെ എതിര്‍ത്താല്‍ സമുദായത്തില്‍ നിന്നു ഒററപ്പെടുമെന്നതിനാലും, ബഹുഭാര്യത്വം അംഗീകരിച്ചതിനാല്‍ നിര്‍ബന്ധിതമായി വന്നതിനലുമാണു പര്‍ദ്ദ എന്നു വിവരിക്കുന്നു.

സര്‍ക്കോസി നിക്കോളാസിന്റെ പഠനത്തില്‍ പര്‍ദ്ദ സാഹോദര്യവും സമത്വവും സ്വാതന്ത്ര്യം ഇല്ലാതാക്കുന്നതും, അപമാനത്തിന്റെയും അടിമത്തത്തിന്റെയും പ്രതീകവുമാണുപോല്‍. അതു സ്വീകര്യമാണന്നുമാണു കുറിപ്പുകാരന്റെ ഉപദേശം.

പര്‍ദ്ദ തകര്‍ക്കുന്ന സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും ഏതാണെന്നു ലോകം ഇതു വരെ ആരോപിച്ചിട്ടുമില്ല, തെളിയിച്ചിട്ടുമില്ല. അടിമത്തം അപമാനം എന്നതും പര്‍ദ്ദ കൊണ്ടു എവിടെ ഉണ്ടായി എന്നും അറിയില്ല.

പര്‍ദ്ദയുടെ പേരില്‍ സാഹോദ്യം തകരുമെങ്കില്‍ ലോകത്ത്‌ പര്‍ദ്ദ ധരിക്കുന്ന മുസ്ലിം സ്ത്രീകള്‍, കന്യാ സ്ത്രീകള്‍, അറബികള്‍, ക്രിസ്തീയ പുരോഹിതര്‍ (ളോഹ), എന്തു തരത്തിലുള്ള സാഹോദര്യമാണ്‌ ഇല്ലാതാക്കിയത്‌?

ആധുനിക ലോകത്തു നഗ്നത വേണ്ടും വിധം മറക്കാത്തത്‌ ലൈംഗിക അരാചകത്വത്തിലേക്കും ബലാല്‍സംഗത്തിലേക്കും നയിച്ചതായി എത്ര അനുഭവങ്ങള്‍ ഉണ്ട്‌. സ്ത്രീകളിലെ ആഭരണ മോഷണങ്ങള്‍ക്കും പര്‍ദ്ദ ഒരു പര്‍ദ്ദ ആണെന്നാണു ജന സംസാരം. എതിര്‍ത്തതിന്റെ പേരില്‍ രക്ഷിതാക്കള്‍ ഒറ്റപ്പെട്ടതോ ഹദ്ദടിക്കപ്പെട്ടതോ ഊരു വിലക്കപ്പെട്ടതോ ആയ റിപ്പോര്‍ട്ടുകള്‍ ഇതുവരെ കണ്ടിട്ടില്ല. സൈദു മുഹമ്മദിക്ക യുടെ അറിവില്‍ എവിടെ എങ്കിലും ഉണ്ടോ എന്നറിയില്ല. കുറിപ്പുകാരന്‍ തന്നെ ആരോപിക്കുന്നു ഭൂരിപക്ഷം മുസ്ലിം സ്ത്രീകളും പര്‍ദ്ദ ധരിക്കുന്നില്ലെന്ന്‌. സുബഹിക്കു എല്ലാവരും പള്ളിയില്‍ പോകാത്തതിലും സൈദുക്കാക്ക്‌ വിഷമമുണ്ട്‌.

തീവ്രവാദികളായ അല്‍ക്വൈദ മുതല്‍ എല്ലാ തീവ്രവാദി ഗ്രൂപ്പുകളും അമേരിക്കയും കൂട്ടാളികളും സൃഷ്ടിച്ചു വിട്ടതെന്ന ആരോപണം പറ്റെ തള്ളപ്പെടേണ്ടതല്ല. പക്ഷേ അതിനും ഇസ്ലാമിനെ വേട്ടയാടുന്നു.

സ്ത്രീകളുടെ ഇരട്ടി അവകാശം പുരുഷന്‍ പിടിച്ചു പറ്റുന്നു എന്ന പ്രതിപാദ്യം ഇസ്ലാമിലെ കുടുംബ ജീവിത നിയമങ്ങളുടെയും സാമ്പത്തിക സമാഹരണ വിതരണ വ്യവസ്ഥകളുടെയും കൃത്യവും പൂര്‍ണ്ണവുമായ വിവരണത്തില്‍ നിന്നടര്‍ത്തിയെടുത്ത്‌ കൊണ്ടുള്ള വിമര്‍ശനം ഒരു നിലക്കും ആത്മാര്‍ത്ഥയുള്ളതല്ല.

ഇസ്ലാമില്‍ സ്ത്രീകള്‍ ലൈഗീക ഉപകരണം മാത്രമാകുന്നു എന്നും, ഇന്നു ലോകം കാണുന്ന ലൈംഗിക വനിതാ ചൂഷണം ഇസ്ലാം ലോകത്തു നിന്ന്‌ (പ്രത്യേകിച്ച്‌ പര്‍ദ്ദ) നീങ്ങിയാലെ പരിഹരിക്കാനാവൂ എന്ന കുറിപ്പുകാരന്റെ ആരോപണം നേര്‍ വിപരീത മാണെന്ന്‌ ബോധ്യപ്പെടും. സ്ത്രീ പുരുഷ സമത്വ വിഷയത്തില്‍ ഒന്നുകില്‍ സ്ത്രീകള്‍കുള്ള ബഹു ഭര്‍ത്വത്തം അനുവദിക്കുക അല്ലെങ്കില്‍ ബഹുഭാര്യത്വം നിരോധിക്കുക. എന്ന കുറിപ്പുകാരന്റെ നിര്‍ദ്ദേശത്തിന്റെ പൊരുളും പിടികിട്ടാത്തത്തല്ല.

പാശ്ചാത്യ ലോകത്ത്‌ സ്വവര്‍ഗ്ഗ രതി അനിവാര്യമായതിന്റെ മനശ്ശാസ്ത്രം പൌരസ്ത്യരും അംഗീകരിച്ചു തുടങ്ങിയിട്ടുണ്ട്‌. ഇതെല്ലാം ആത്മീയ മുക്ത ഭൌതീക മാത്ര വീക്ഷണ ഫലമാണ്‌.

ആദമിന്റെയും ഹവ്വയുടെയും മക്കള്‍ സഹോദരി സഹോദരന്മാര്‍ വിവാഹിതരായതിലെ അപമാനത്തിനു ഒരു യുക്തമായ സൊലൂഷനും കണ്ടതു വളരെ നന്നായി. പക്ഷേ വൈകിപ്പോയ ബുദ്ധി ഇനി അല്ലാഹുവിനു ഉപയോഗിക്കാന്‍ ചാന്‍സില്ലാതെ പോയതിന്‌ ഒരു സൊലൂഷന്‍ യുക്തിക്കു കണ്ടുപിടിക്കാമോ?.

കുറിപ്പുകാരന്‍ നിര്‍ദ്ദേശിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിച്ചാല്‍ പാശ്ചാത്യരില്‍ നടക്കുന്ന ലൈംഗിക അരാചകത്വത്തെ വിമര്‍ശിക്കാന്‍ മുസ്ലിംകള്‍ക്കു സ്വാതന്ത്യവും അര്‍ഹതയും ഉണ്ടാവും എന്നത്‌ പാശ്ചാത്യ സംസ്കാരവും ഇസ്ലാമുമാണ്‌ ലൈംഗീക അരാജകത്വത്തിന്റെ കാരണമെന്നു വരുത്താനാണു.

എങ്കില്‍ കുറിപ്പുകാരന്റെ കാഴ്ചപ്പാടുകള്‍ എന്തൊക്കെ യാണെന്നും താങ്കളുടെ ആദര്‍ശമെന്തെന്നും അറിയാന്‍ ആഗ്രഹിക്കുന്നു


News paper Cutting